ബോണ്ട് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:ഗ്രാമീണ മേഖലയിലെ യാത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഐ.സി ബാലകൃഷ്ണന് എംഎല്‍എ.പുല്‍പ്പള്ളിയില്‍ നിന്നും കേണിച്ചിറ,മുട്ടില്‍ വഴി കല്‍പ്പറ്റയിലേയ്ക്ക് ആരംഭിച്ച കെഎസ്ആര്‍ടിസി ബസിന്റെ ബോണ്ട് സര്‍വ്വീസിന്റെ ഉദ്ഘാടനംനിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.കെഎസ്ആര്‍ടിസി ബോര്‍ഡ് മെമ്പര്‍ സി.എന്‍ ശിവരാമന്,വടക്കന്‍ മേഖല എക്സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി രാജേന്ദ്രന്,ബത്തേരി എടിഒ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍