ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി.
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി ചീയമ്പം മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം.രാവിലെ നടന്ന കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ.ഫിലിപ്പ് ചാക്കോ അരത്തമ്മാമൂട്ടില് കൊടി ഉയര്‍ത്തിയതോടെ തിരുനാളിന് തുടക്കമായത്.ഇന്നു മുതല്‍ ഒക്ടോബര്‍ ഒന്നുവരെ രാവിലെ വിശുദ്ധ കുര്‍ബാനയും പ്രഭാത പ്രാര്‍ത്ഥനയും നടക്കും.പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 3 ന് സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസിന്റെ നേത്യത്യത്തില്‍ കുര്‍ബാന ആരാധന സമയങ്ങളിലൊഴികെ വിശ്വാസികള്‍ക്ക് ദേവാലയത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവസരമൊരുക്കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍