ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ ഇന്ന് രാവിലെ 11 മണിക്ക് 15 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും
കല്‍പ്പറ്റ:ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിയോടെ 15 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.നിലവില്‍ രണ്ട് ഷട്ടറുകളും കൂടി 30 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇത് 45 സെന്റീമീറ്റര്‍ ആകും. നിലവില്‍ സെക്കന്‍ഡില്‍ 25 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. അതു സെക്കന്‍ഡില്‍ 37.5 ക്യുബിക് മീറ്റര്‍ ആയി വര്‍ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍