കടകള്‍ പ്രവര്‍ത്തിക്കേണ്ട സമയം പുനഃക്രമീകരിക്കണം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയ കമ്മിറ്റി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരസഭ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്ത നഗരസഭാ തീരുമാനം പിന്‍വലിക്കണമെന്നും കടകള്‍ പ്രവര്‍ത്തിക്കേണ്ട സമയം രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെയായി പുനഃക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു.സാമ്പത്തിക നഷ്ടം മൂലം വ്യാപാരം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത ഈ അവസ്ഥയില്‍ നഗരസഭ എടുത്ത തീരുമാനം വ്യാപാരികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയ കമ്മിറ്റി.സാധാരണക്കാരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ വന്നു പോകുന്ന സമയമാണ് അഞ്ചു മുതല്‍ ഏഴുവരെ. അഞ്ചു മണിക്ക് വ്യാപാര സ്ഥാപനങ്ങള്‍ അടക്കണമെന്ന തീരുമാനം വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത് സര്‍ക്കാരിന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമാണ് സമിതി നല്‍കിയിട്ടുള്ളത്.പ്രസിഡണ്ട് എ.ടി.പ്രസാദ് കുമാര്‍ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി എം.പുരുഷോത്തമന് ,എ.പി.പ്രേഷിന്ത്, എം.ബഷിര്‍ ,ഫ്രാങ്ക്ളിന് ബേബി, ഉനൈസ് കല്ലൂര്‍, വി.ടി.രാജന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍