OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ക്ക് കോവിഡ് രോഗമുക്തി;ഇന്ന് നടത്തിയ പരിശോധന ഫലങ്ങള്‍ മുഴുവനും നെഗറ്റീവ്

  • S.Batheri
27 Jul 2020

പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തില്‍ കോവിഡ് സ്ഥിതീകരിച്ച പഞ്ചായത്ത് മെമ്പര്‍ രോഗമുക്തി നേടി.പഞ്ചായത്ത് മെമ്പറുമായി സമ്പര്‍ക്കത്തിലായ ആളുകള്‍ക്കായി  ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍  മുഴുവന്‍ ആളുകളുടെയും  പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.പുല്‍പ്പള്ളി പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍,പഞ്ചായത്ത് മെമ്പര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ പഞ്ചായത്ത് സെക്രട്ടറി പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്  പഞ്ചായത്ത് മെമ്പര്‍മാര്‍,ജീവനക്കാര്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. ഇതിനു പുറമെ പഞ്ചായത്ത് മെമ്പറുമായി സമ്പര്‍ക്കത്തിലായ എല്ലാവരെയും കൃത്യമായി പരിശോധക്ക് വിധേയമാക്കാന്‍ പഞ്ചായത്തും ആരോഗ്യ പ്രവര്‍ത്തകരും കൃത്യമായ ഇടപെടല്‍ നടത്തുകയും ചെയ്തതിലൂടെ കോവിഡ് വ്യാപനം നിയന്ത്രണ  വിധേയമാക്കാന്‍ സാധിച്ചു.പഞ്ചായത്ത് അനുമതി നല്‍കിയതിന്റെ  ഭാഗമായി കണ്ടയ്ന്‍മെന്റ് സോണ്‍ ഇളവ് ചെയ്ത് മലഞ്ചരക്ക് കടകള്‍ തുടര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ മുഴുവന്‍ ആളുകളും പാലിക്കണമെന്നും ക്വൊറന്റൈനില്‍ കഴിയുന്നവര്‍ അത് തുടരണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുപ്രകാശ്,വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍,ടി.വി അനില്‍മോന്‍,ശോഭനപ്രസാദ്,സിന്ദു ബാബു എന്നിവര്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show