പുല്‍പ്പള്ളി മേഖലയില്‍ വീണ്ടും കടുവ ആക്രമണം; വീടിനടുത്ത് മേയാന്‍വിട്ട പശുവിനെ കടുവകൊന്നു
പുല്‍പ്പള്ളി:പുല്‍പ്പള്ളി മണലമ്പലത്തണ് കടുവയുടെ ആക്രമണം ഉണ്ടായത് .പ്രദേശവാസിയായ എം.ആര് വിജയകുമാറിന്റെ രണ്ടര വയസ് പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാന്‍ പോയ വീട്ടുകാര്‍ പശുവിനെ കാണാത്തത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചത്ത നിലയില്‍ പശുവിനെ കണ്ടെത്തിയത്. കദവാ കുന്നില്‍ ഒരാഴ്ച്ച മുമ്പ് യുവാവിനെ കടുവ കൊന്നുതിന്നിരുന്നു. ഈ നരഭോജി കടുവ തന്നെയാണോ ഇതെന്ന് സംശയമുണ്ട്.പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണവും ശക്തമാക്കിയതായി .ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാകുന്നതിന് അനുമതിക്കായി നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍