എംഎംഇയു-സിഐടിയു ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി:മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് എംപ്ലോയീസ് യൂണിയന് (സി.ഐ.റ്റി.യു)സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും, ഏരിയ കേന്ദ്രങ്ങളിലും നടത്തുന്നതിന് തീരുമാനിച്ച ധര്‍ണ്ണാ സമരത്തിന് പുല്‍പ്പള്ളിയില്‍ എം.എം.ഇ. യു ജില്ലാ കമ്മിറ്റി അംഗം അജേഷ് പോളയ്ക്കല്‍ നേതൃത്വം നല്കി. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ തൊഴില്‍ ഭേദഗതി പിന്‍വലിക്കുക,മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കമ്പിനികളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തുക,മണിചെയിന്‍ കമ്പിനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കൊള്ളമുതല്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.പി.ആര്.സാംരാജ്,വി.ആര്.പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍