ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.
പുല്‍പ്പള്ളി:ദേശീയ പാതയില്‍ ഹമ്പ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാവപ്പെട്ട കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുക, കാടും നാടും വേര് തിരിക്കുക,കര്ഷകന് മതിയായ നഷ്ട പരിഹാരം നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പുല്‍പ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മുസ്ലീം ലീഗ് പുല്‍പ്പള്ളി പഞ്ചായത്ത് സെക്രട്ടറി.എം എ സിദ്ദീഖ് മഖ്ദൂമി, കെ.പി .മാനു, ബീരാന് റ്റി.പി, സുബൈര്‍ ചെണ്ണാളി, അമീറലി, ഷാന്‍ ഷാലുങ്കി, ജാഫര്‍ എം എ, അബൂബക്കര്‍ .റ്റി.പി, എന്നിവര്‍ സംസാരിച്ചുപുല്പ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്.ഒ കെ സലാം സ്വാഗതവും, യൂത്ത് ലീഗ് സെക്രട്ടറി സജിന്‍ ലാല്‍ നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍