ചെറുപുഷ്പ മിഷന്‍ലീഗ് മാസ്ക്കുകള്‍ കൈമാറി
മുത്തങ്ങ:ചെറുപുഷ്പ മിഷന് ലീഗ് മാനന്തവാടി രൂപതാ സമിതി കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയില്‍ മാസ്ക്കുകള്‍ വിതരണം ചെയ്തു.ഇതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് ഉപയോഗിക്കാനായി മുത്തങ്ങയില്‍ സ്ഥാപിച്ച മിനി ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ബത്തേരി തഹസില്‍ദാര്‍ കുര്യന് മാസ്ക്കുകള്‍ കൈമാറി.രൂപത ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍ ഭാരവാഹികളായ രഞ്ജിത് മുതുപ്ലാക്കല്‍,ടോം ജോസ് പൂവക്കുന്നേല്‍ , തങ്കച്ചന് മാപ്പിളക്കുന്നല് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍