പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ സമരം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജനകീയ ഹോട്ടല്‍ നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ സമരം നടത്തി. കുടുംബശ്രീ സിഡിഎസ് യോഗം ചേര്‍ന്ന് അജണ്ട വെച്ച് ചര്‍ച്ച ചെയ്തിട്ടില്ല, നടത്തിപ്പിന് ഏജന്‍സിയെ തീരുമാനിക്കുന്നതിന് പരസ്യം നല്‍കിയിട്ടില്ല, പഞ്ചായത്തിലെ നാന്നൂറില്‍ പരം കുടുംബശ്രീ യൂണിറ്റികളില്‍ ഒട്ടേറെ സംഘങ്ങള്‍ക്കു താല്‍പ്പര്യം ഉണ്ടായിട്ടും ഈ വിവരം രഹസ്യമായി വച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചുതങ്ങളുടെ ആജ്ഞാന വര്ത്തികളായ ഒരു സംഘത്തിനെ പദ്ധതി നടത്തിപ്പിന്റെ ഏജന്‍സിയായി നിശയിച്ചതു പഞ്ചായത്ത് രാജ് നിയമത്തെ തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് സമരക്കാര്‍ ആരോപിച്ചു. വിവിധ വാര്‍ഡുകളിലെ കുടിംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് തല ഹരിത കര്‍മ്മ സേനക്ക് താല്പര്യം ഉണ്ടായിട്ടും അവരെ മാറ്റിനിര്‍ത്തിയത് ഗൂഢാലോചയുടെ ഭാഗമാണ്, പഞ്ചായത്ത് ബസസ്റ്റാ ന്റിനോട് ചേര്‍ന്നും അല്ലാതെയും പഞ്ചായത്തിന്റെ തന്നെ നിരവധി കെട്ടിടങ്ങള്‍ ഉണ്ടായിട്ടും, പദ്ധതി നടത്തിപ്പിനായി കണ്ത്തിയിട്ടുള്ള സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് ടൗണില്‍ പണികഴിപ്പിച്ചിട്ടുള്ള സ്വകാര്യ വക്തിയുടേത് ആണ്. ഈ കെട്ടിടത്തില്‍ സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി പിന് വാതിലുടെ അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കൂമെന്നും സമരക്കാര്‍ പറഞ്ഞു. പഞ്ചായത്ത് മെമ്പമാരായ കരുണാകരന്, സണ്ണി തോമസ്, ജോളി നരിതൂക്കില്‍, സജി റെജി, റീജ ജഗദേവന്‍, ശാമള രവി, രജനി ചന്ദ്രന്, രാജി ജോണ്സന് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍