2 കാട്ടുപോത്തുകള്‍ കിണറ്റില്‍ വീണു ;ഒരെണ്ണം ചത്തു;ഒന്നിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
കുഞ്ഞോം:മക്കിയാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീട്ടുകിണറിലാണ് രണ്ട് കാട്ടുപോത്തുകള്‍ വീണത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. രണ്ടെണ്ണത്തില്‍ ഒന്ന് ചത്തു. മറ്റേതിനെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. മാനന്തവാടി റെയിഞ്ച് ഓഫീസര്‍ കെ.വി ബിജു, മക്കിയാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ സി.വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ സഹായവും തേടിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍