മാതൃകയാക്കാം അശ്വതിയെ
പുല്‍പ്പള്ളി: കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിരസത മാറ്റാന്‍ വീട് അലങ്കരിച്ച് വിദ്യാര്‍ത്ഥിനി. മംഗളുരു സെന്റ് അലോഷ്യസ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അശ്വതിയാണ് വിവിധ അലങ്കാരങ്ങളാല്‍ വീട് മനോഹരമാക്കി മാറ്റിയിരിക്കുന്നത്. വീടിനുള്ളിലും പുറത്തും ചെടികള്‍ നട്ടു. കുപ്പികളില്‍ അലങ്കാരചെടി നട്ട് വീടിനുള്ളില്‍ സ്ഥാപിച്ചു. പാഴ് വസ്തുക്കള്‍ കൊണ്ട് കരകൗശല വസ്തുക്കളുണ്ടാക്കി. പഠനകാലത്തെ പഴയ ശേഖരത്തില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍, ചായം എന്നിവ ഉപയോഗിച്ച് ചിത്രരചനയും ആരംഭിച്ചു. രണ്ടാഴ്ച കൊണ്ട് നിരവധി സാധനങ്ങളുണ്ടാക്കി. ഒപ്പം വീട്ടിലെ പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ പരിചരണവും തുടങ്ങി. വളപ്രയോഗം നനയ്ക്കല്‍, കാട് പറിക്കല്‍ എന്നിവയെല്ലാം ഏറ്റെടുത്തു. സമയം വെറുതെ കളയാനുള്ളതല്ലെന്ന തിരിച്ചറിവാണ് ഇത്തരം പ്രവൃത്തികള്‍ക്ക് കാരണമെന്ന് അശ്വതി പറയുന്നു. സദാസമയവും ഫോണും, ടിവിയും കണ്ടിരുന്ന് മുഷിയുന്നവര്‍ക്ക് മനസില്‍ കുളിര്‍മ നിറയ്ക്കാന്‍ ഇത്തരം എന്തെങ്കിലും കാര്യങ്ങള്‍ വിട്ടിലിരുന്ന് ചെയ്യാനാവുമെന്ന് അശ്വതി പറയുന്നു. ഇതിന് പുറമെ വിട്ടുജോലികള്‍ ചെയ്യുന്നതും, ചില പ്രത്യേക സാഹചര്യങ്ങളുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുന്നതിനും, വീടും പരിസരവും മനോഹരമാക്കാനും ഇത്തരം പ്രവര്‍ത്തികള്‍ക്ക് സാധിക്കുമെന്നും ഈ വിദ്യാര്‍ഥിനി വ്യക്തമാക്കുന്നു. പുല്‍പ്പള്ളി പാറക്കടവ് കുടിലില്‍ വീട്ടിലെത്തുന്നവര്‍ക്ക് അശ്വതിയുടെയും സഹോദരന് അജിത്തിന്റെയും ഭാവനയില്‍ വിരിഞ്ഞ കലാപരിപാടികള്‍ കണ്‍നിറയെ .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍