കാറ്റിലും മഴയിലും മരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഇന്ന് വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും മരം ഒടിഞ്ഞ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. മാരപ്പന്മൂല പാമ്പാറയ്ക്കല് രാജേഷിന്റെ വീടിനു മുകളിലാണ് സമീപത്ത് ഉണങ്ങി നിന്ന വീട്ടിമരത്തിന്റെ ശാഖ ഒടിഞ്ഞു വീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ വീടിനു പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. വീട് മേഞ്ഞിരുന്ന ഷീറ്റുകളും വീട്ടുപകരണങ്ങളും നശിച്ചു വീടിനു സമീപം ഉണങ്ങി നില്ക്കുന്ന വീട്ടിമരങ്ങള്‍ റവന്യൂ ഭൂമിയായതിനാല്‍ വെട്ടിമാററുവാനുള്ള അപേക്ഷ രാജേഷ് കഴിഞ്ഞ വര്‍ഷം റവന്യൂ അധികൃതര്‍ക്ക് നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് രാജേഷ് പരാതിപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍