100 ഓളം പേരെ പങ്കെടുപ്പിച്ച് വിവാഹ സത്ക്കാരം; പോലീസ് കേസെടുത്തു
അമ്പലവയല്‍:ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ആജ്ഞ അവഗണിച്ചു കൊണ്ട് 100 ഓളം പേരെ പങ്കെടുപ്പിച്ച് വിവാഹ സത്ക്കാരം നടത്തിയ വ്യക്തിക്കെതിരെ അമ്പലവയല്‍ പോലീസ് കേസെടുത്തു.ഇന്ന് ഉച്ചയ്ക്ക് മകളുടെ വിവാഹ സല്‍ക്കാരം നടത്തിയ അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി എമ്മോങ്ങോടന് വീട്ടില്‍ സെയ്തലവി എന്നയാളെ പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് ഇത്തരം ചടങ്ങുകള്‍ നടത്തുന്നവര്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍