മാസ്ക്കുകള്‍ വിതരണം ചെയ്തു .
മുത്തങ്ങ:മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സേവന നിരതരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാസ്ക്കുകള്‍ വിതരണം ചെയ്തു.കേരള ഫോട്ടോഗ്രാഫേഴ്സ് &വീഡിയോഗ്രാഫേഴ്സ് യൂണിയന് സിഐടിയു കല്‍പ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന പള്‍സ് എമര്‍ജന്‍സി കേരള ടീമംഗങ്ങള്‍ക്ക് മാസ്കുകള്‍ കൈമാറിയത്.കെപിവിയു സിഐടിയു കല്‍പ്പറ്റ ഏരിയ സെക്രട്ടറി അര്‍ഷാദ് കോളയാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വി.റെജി കുമാറിന് മാസ്ക്കുകള്‍ കൈമാറിക്കൊണ്ടാണ് കൊറോണപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടമാരായ രേഷ്മ ടിപി, ഷാന നസ്രീന്,കെപിവിയു സിഐടിയു ജില്ലാ ട്രഷറര്‍ സലീം കല്‍പ്പറ്റ, ജില്ലാ കമ്മിറ്റി മെമ്പര്‍ രാഗേഷ്,കല്‍പ്പറ്റ ഏരിയ കമ്മിറ്റി മെമ്പര്‍ ദീപക് ജോഷി, പള്‍സ് സ്റ്റേറ്റ് ,ജില്ലാ ഭാരവാഹികളായ, ഷറഫു ബത്തേരി ,ഷംസു പടിഞ്ഞാറത്തറ, ലിജേഷ് കല്‍പ്പറ്റ ,ഷബീര്‍ ജാസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍