പണം വെച്ച് ചീട്ടുകളി ;പന്ത്രണ്ടംഗ സംഘം പിടിയില്‍ ധ ഒന്നര ലക്ഷം രൂപയും പിടിച്ചെടുത്തു പ
ബത്തേരി:ബത്തേരിയിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പണംവെച്ച് ചീട്ട് കളിച്ച 12 അംഗ സംഘത്തെ ബത്തേരി പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഘം പിടിയിലായത്. സംഘത്തില്‍ നിന്നും ഒരു ലക്ഷത്തി അമ്പത്തി മൂന്നായിരത്തി നാന്നൂറ് രൂപയും പിടികൂടി. ബത്തേരി സര്ര്ക്കിള് ഇന്‍സ്പെക്ടര്‍ എം.ഡി സുനില്‍, സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ രാജന്, എസ്.ഐമാരായ സുലൈമാന്‍, വിജയന്, എസ്.സി.പി ഒ രമേശന്, ഡ്രൈവര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍