ഡി.വൈ.എഫ്.ഐ എം.എല്‍.എ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
ബത്തേരി:രാത്രിയാത്ര നിരോധന വിഷയത്തില്‍ വയനാടന്‍ ജനതയെ വഞ്ചിച്ച ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബത്തേരി എം.എല്‍.എ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.അസംപ്ഷന്‍ ജംങ്ഷനില്‍നിന്നും തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു. ചുങ്കം ബസ്റ്റാന്‍ഡിന് സമീപത്തെ എംഎല്‍എ ഓഫീസിന് മുമ്പില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.എം. ഫ്രാന്‍സിസ് അദ്ധ്യക്ഷനായിരുന്നു. എം.വി.വിജേഷ്, എം. രമേഷ്, കെ.ജി.സുധീഷ്, അര്‍ജുന്‍ഗോപാല്‍, ജിതിന് കെ.ആര്, സി.ഷംസുദ്ദീന്, ഇന്ദുപ്രശോഭ്, ഷിജിഷിബു, ഹരിപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്. ഫെബിന് സ്വാഗതവും നിധിന് കെ.വൈ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍