എസ്.ഐ ക്കെതിരെ കയ്യേറ്റ ശ്രമം; യുവാവ് അറസ്റ്റില്‍
പുല്‍പ്പള്ളി:പോലീസ് സ്റ്റേഷനുള്ളില്‍ എസ്.ഐയെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.വീട്ടിമൂല സ്വദേശി കൊട്ടക്കാട്ട് കെ.പി.സുരേഷ്(42)ആണ് അറസ്റ്റിലായത്. ബന്ധുവായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ ചര്‍ച്ചക്കിടെയാണ് എസ്.ഐ അജീഷ് കുമാറിനെ കയ്യേറ്റം ചെയ്തത്. എസ്.ഐയുടെ കയ്യില്‍ നിന്നും പ്രതി വിവാഹ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പറിച്ചു ചുരുട്ടി എറിഞ്ഞു നശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് എസ്.ഐ.യെ ഭീഷണിപെടുത്തുകയും ചെയ്തു. കൃത്യ നിര്‍വഹണം തടസ്സപെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും സുരേഷിന്റെ പേരില്‍ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ഇയാള്‍ക്കെതിരെ തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ മുമ്പ് കേസുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍