യുവജനങ്ങള്‍ കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് ക്രിസ്തു ദര്‍ശനത്തില്‍ വളരണം: ലിമിന ജോര്‍ജ്ജ്
ബത്തേരി:കെ.സി.വൈ.എം മാനന്തവാടി രൂപത പ്രവര്‍ത്തന വര്‍ഷം 'ഇന്‍സിയോ 2020' ഉദ്ഘാടനം ചെയ്തു.ബത്തേരി അസംപ്ഷന്‍ ഫെറോന ദേവാലയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനകര്‍മ്മം കെ.സി.വൈ.എം സംസ്ഥാന വൈസ്. പ്രസിഡന്റ് ലിമിന ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.യുവജനങ്ങള്‍ കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് ക്രിസ്തു ദര്‍ശനത്തില്‍ വളരണമെന്ന് ലിമിന ജോര്‍ജ്ജ് പറഞ്ഞു.അവിനാശി ബസ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കെ.സി.വൈ.എം രൂപത പ്രസിഡണ്ട് ബിബിന്‍ ചെമ്പക്കര അധ്യക്ഷത വഹിച്ചു.ബത്തേരി നഗരസഭ ചെയര്മാന് ടി.എല്‍ സാബു മുഖ്യ പ്രഭാഷണം നടത്തി.ബത്തേരി അസംപ്ഷന്‍ ഹൈസ്കൂള്പ്രാധാനഅധ്യാപകന്എന് യു ടോമി കെ.സി.വൈ.എം കര്മ്മപദ്ധതിയുടെകലണ്ടറിന്റെആദ്യപതിപ്പ് രൂപതാ വൈസ് പ്രസിഡന്റ് ടെസി വയലിന് നല്കി കൊണ്ട് പ്രകാശനം ചെയ്തു. ബത്തേരി അസംപ്ഷന്‍ ഫെറോന വികാരി ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍, കെ.സി വൈഎംരൂപതാ ഡയറക്ടര്‍ ഫാ. അഗസ്റ്റിന് ചിറക്കതോട്ടത്തില്‍, ജിജോ പൊടിമറ്റത്തില്‍, എബിന് മുട്ടപ്പള്ളി,ജിഷിന്മുണ്ടയ്ക്കത്തടത്തില്,റോസ്മേരി തേറുകാട്ടില്‍, ഷെറിന് മേസ്തിരി പറമ്പില്‍,ഫാ. രജീഷ് കറുത്തേടം,മേബിള്‍ ജോയി പുള്ളോലിക്കല്‍,ജിയോമച്ചുകുഴിയില്, റ്റിബിന്‍ പാറയ്ക്കല്‍, സി. സാലി സി.എം.സി, സി. ഡാനി എസ്എച്ച് എന്നിവര്‍ നേതൃത്വം നല്കി.'ക്രിസ്തു ദാര്ശനികതയുവജനപ്രേക്ഷിതത്വത്തില്', കര്‍ഷക മുന്നേറ്റം, എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഐ വൈ സി എം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും കെസിവൈഎം സംസ്ഥാന അഡ്വൈസറി കമ്മിറ്റി അംഗവുമായ ജയ്സ് മേരി ആന്റണി ക്ലാസുകള്‍ നയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍