OPEN NEWSER

Tuesday 08. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം:മന്ത്രി എ.സി മൊയ്തീന്‍

  • Kalpetta
18 Feb 2020

വെത്തിരി: പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതി  അവസാന വര്‍ഷത്തിലേക്ക് കടക്കുകയാണ്. പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ആലംഭാവം കാണിക്കരുത്. വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പ്രദേശിക പ്രശ്‌നങ്ങളെ അതിജീവിക്കുന്ന തരത്തിലാവണം രൂപീകരിക്കേണ്ടത്. വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ സംയോജിപ്പിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

 മാലിന്യ സംസ്‌കരണ വിഷയങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ഇടപെടലുകള്‍ വേണം. ദുരന്ത നിവാരണ ആക്ഷന്‍ പ്ലാനുകളില്‍  കൃത്യമായ പ്രാദേശിക അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള ചുമതലകളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ളത്.പദ്ധതി പണം ചെലവഴിക്കുന്നത് സാമൂഹ്യ, സാമ്പത്തിക പുരോഗതിക്ക് മുതല്‍ക്കൂട്ടാവണം. പദ്ധതി നിര്‍വഹണത്തില്‍ മികച്ച നേട്ടമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show