കഞ്ചാവുമായി യുവാവ് പിടിയില്‍.
പുല്‍പ്പള്ളി :പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കബനി പുഴയോരത്ത് നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍.നൂല്‍പ്പുഴ മാലംകാപ്പ് വീട്ടില്‍ വി.കെ ഹാരിസ് (27) ആണ് പിടിയിലായത്.വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സ്ക്വാഡും പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ യും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍