ആദിവാസി സാക്ഷരത; പൂതാടിയില്‍ ഇന്‍സ്ട്രക്ടര്‍ പരിശീലനം ആരംഭിച്ചു
പൂതാടി:പൂതാടി പഞ്ചായത്തിലെ 1291 നിരക്ഷരരായ ആദിവാസികളെ സാക്ഷരരാക്കുന്നതിന് 60 ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം പൂതാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു.ഗ്രാമ പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡണ്ട് ശ്രീജ സാബുവിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.സാക്ഷരതാമിഷന്‍ അസി ഡയറക്ടര്‍ സന്ദീപ് ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഐ റിയാസ്,ബിന്ദു ദിവാകരന്,വസന്തകുമാരി,ബാലകൃഷ്ണന്,എ.ഡി പാര്ത്ഥന്,കെ.എ മിനിഎന്നിവര് സംസാരിച്ചു.വിവിധ വിഷയങ്ങളില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു,അസി.കോര്ഡിനേറ്റര്ടി.വി ശ്രീജന്, സദാശിവന്. ഉണ്ണികൃഷ്ണന്പി.ശശിധരന്,കെ.ബേബി ജോസഫ് എന്നിവര്‍ ക്ലാസെടുത്തു.പി.എ സാജിസ്വാഗതവും ചന്ദ്രമതി ടീച്ചര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍