ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്; ;ബൈക്ക് പൂര്‍ണ്ണമായി കത്തി നശിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ പുളിയാര്‍മല സ്വദേശി സ്വപ്‌സ്വരു വീട്ടില്‍ എസ്.ജെ.സ്വരൂപ് (29) നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീപ്പിടിച്ച് വാഹനം കത്തി നശിച്ചു. രാവിലെ 11 മണിയോടെ കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്.കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന് അഞ്ച് മിനിട്ടിനുള്ളില്‍ ബൈക്കില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ബൈക്ക് യാത്രികന് കാലിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ സ്വരൂപിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍