മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയം;പ്രധാന തിരുനാള്‍ ജനുവരി 14,15 തീയതികളില്‍
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പ്രധാന തിരുനാളാഘോഷം ജനുവരി 14,15 തീയതികളില്‍ നടക്കും.നാളെ (ജനുവരി 14) കുടിയേറ്റ അനുസ്മരണ ദിനത്തില്‍ വൈകിട്ട് 4.30ന് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍ അലക്സ് താരമംഗലം കാര്‍മ്മികത്വം വഹിക്കും.7 മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരുപവുമായി വടാനക്കവല കപ്പേളയിലേക്ക് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദവും നടക്കും. 15ന് ഇടവക ദിനത്തില്‍ രാവിലെ 6 ന് വിശുദ്ധ കുര്‍ബ്ബാന, 10 മണിക്ക് മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍ അബ്രാഹം നെല്ലിക്കല്‍ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, മുള്ളന്‍കൊല്ലി കുരിശ്ശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം,പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍