മെഡി ഐക്യു ക്വിസ് മത്സരം നടത്തി
ബത്തേരി:കുട്ടികളില്‍ ശാസ്ത്രീയ ആരോഗ്യ അവബോധം വളര്‍ത്തുക,അശാസ്ത്രീയ പ്രചരണങ്ങള്‍ തിരിച്ചറിയുവാന്‍ പ്രാപ്തരാക്കുക എന്ന് ഉദ്ദേശത്തോടുകൂടി കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ഹെസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഡി ഐക്യു ക്വിസ് മത്സരം സംഘടിപ്പിച്ചു.ബത്തേരി വിനായക നഴ്സിംഗ് കോളേജില്‍ വെച്ച് നടന്ന മത്സരം കെ.ജി.എംഒ.എ മുന്‍ സംസ്ഥാന സെക്രട്ടറിയും അമൃതകിരണം സംസ്ഥാന കോ ഓര്‍ഡിനേറ്ററുമായ ഡോ.ജിതേഷ് ഉദ്ഘാടനം ചെയ്തു.ആനപ്പാറ ജി.എച്ച്.എസ്.എസിലെ ദിനിഷ ശശിധരന്,സോണിമ വാസന് ഒന്നാം സ്ഥനവും മാനന്തവാടി ഹില്ബ്ലൂംസിലെ അനുപം ലോയ് ജീറ്റോ,എയ്തല്‍ ക്രിസ്റ്റേ സുനില്‍ രണ്ടാം സ്ഥാനവും,കല്ലോടി സെന്റ് ജോസഫ്സ് സ്ക്കൂളിലെ ആസ്റ്റിന്‍ ഗര്‍വാസിസ്,ആസ്ലിന് ഗര്‍വാസിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ.ലിപ്സി സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഡോ.അരുണ്‍ മംഗലത്ത് ക്വിസ് മാസ്റ്ററായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍