മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
മുത്തങ്ങ:നിരോധിത ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ യുമായി മുത്തങ്ങ എസൈസ് ചെക്ക് പോസ്റ്റില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.കോഴിക്കോട് കൊടുവള്ളി പാറോപത്തിയില് റമീസ് (22),ബത്തേരി ചീരാല്‍ താഴത്തില്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫ് (22) എന്നിവരാണ് പിടിയിലായത്.ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 6 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.മോളി ,എക്സ്റ്റസി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന എം.ഡി.എം.എ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്ക്കും.വെറും 0.5 ഗ്രാമിലധികം കൈവശം വെക്കുന്നത് പോലും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ചെറിയ ചെറിയ പാക്കറ്റുകളിലാക്കി കാറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പരിശോധനയില്‍ പിടിക്കപ്പെടുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി.എ ബെന്നിയുടെ നേതൃത്വത്തില്‍ ,എക്സൈസ് ഇന്‍സ്പക്ടര്‍ എം.കെ സുനില്‍ ,പ്രിവന്റീവ് ഓഫീസര്‍ കെ.ശശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.രഘു, അജേഷ് വിജയന് എന്നിവരാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍