മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന ദേവാലയ തിരുനാള്‍ മഹോത്സവം
പുല്‍പ്പള്ളി:തീര്‍ത്ഥാടന കേന്ദ്രമായ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ മഹോത്സവം ജനുവരി 10 മുതല്‍ 15 വരെ നടക്കും.ജനുവരി 10ന് പരേതരുടെ അനുസ്മരണ ദിനം 6.15ന് വി.കുര്‍ബാന വൈകിട്ട് 4.30ന് കൊടിയേറ്റ് ഫാ.ചാണ്ടി പുന്നക്കാട്ട്,പരേതര്‍ക്ക് വേണ്ടിയുള്ള പാട്ട് കുര്‍ബാന ഫാ.മാത്യു മാട പള്ളിക്കുന്നേല്‍ സിമിത്തേരി സന്ദര്‍ശനം 11 ന് ഇടവകയിലെ വൃദ്ധ മാതാപിതാക്കളെ ആദരിക്കല്‍ രാവിലെ 6.15ന് വി.കുര്‍ബാന വൈകിട്ട് 4.45 ന് സീറോ മലങ്കര റീത്തില്‍ ആഘോഷമായ വി.കുര്‍ബാന ഫാ.വര്‍ഗ്ഗീസ് കൊല്ലംമാവുടി. 12 ന് മതബോധന സംഘടന ദിനം രാവിലെ 6 ന് വി.കുര്‍ബാന വൈകിട്ട് 4ന് റാസ ഏറ്റവും ആലോഷപൂര്വ്വമായ വി.കുര്‍ബാന ഫാ.സോണി വടയാപറമ്പില്‍ ഫാ.ടോം പഴേ പറമ്പില്‍, ഫാ.ടോണി ഏലംകുന്നേല്‍ 6.30ന് സണ്‍ഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും വാര്‍ഷികം കലാ സ സന്ധ്യ.13 ന് ദിവുകാരുണ്യ ദിനം.രാവിലെ 6.15ന് വി.കുര്‍ബാന. വൈകിട്ട് 4.15ന് ലത്തീന്‍ റീത്തില്‍ ആഘോഷമായ തിരുനാള്‍ ഗാന പൂജ ഫാ.സെബാസ്റ്റ്യന്‍ കാരക്കാട്ട്. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം ബ്ര. സെന്ഡ്രോ ജേക്കബ്ബ് നയിക്കുന്നു. 7.45 ന് ബൈബിള്‍ ഡ്രാമാസ്കോപ്പ് നാടകം വി. പത്രാസ്. 14 ന് കുടിയേറ്റ അനുസ്മരണ ദിനം രാവിലെ 6.30ന് വി.കുര്‍ബാന4.30ന് ആഘോഷമായ പാട്ടുകുര്‍ബാന മോണ്‍. അലക്സ് താരാ മംഗംലം. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവുമായി ഭക്താനിര്ഭരമായ തിരുന്നാള്‍ പ്രദിക്ഷണം വടാനക്കവല കപ്പേളയിലേയ്ക്ക്. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വാദ്യമേളങ്ങള്‍.15 ന് ഇടവകാദിനം രാവിലെ 6.00ന് വി.കുര്‍ബാന.10.00 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ട് കുര്‍ബാന മോണ്‍.അബ്രഹാം നെല്ലിക്കല്‍ .തുടര്‍ന്ന് തിരുന്നാള്‍ പ്രദിക്ഷണം മുള്ളന്‍കൊല്ലി കുരിശടിയിലേയ്ക്ക്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്നും നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍