ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ മോദിക്ക് തലകുനിക്കേണ്ടി വരും:പി.ഇസ്മായില്‍
പനമരം:പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് മുന്നില്‍ നരേന്ദ്രമോദി സര്‍ക്കാരിന് തല കുനിക്കേണ്ടിവരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഇസ്മായില്‍.പാര്‍ലിമെന്റില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നിലനിന്നവര്‍ മാറി ചിന്തിച്ചതും എന്‍ആര്‍സി നടപ്പിലാക്കില്ലന്ന് പ്രഖ്യാപിച്ചതും ഇതിന് തെളിവാണെന്നും കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് നേരെ പോലീസ് കൈക്കൊള്ളുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.പൗരത്വ ഭേദഗതി നിയമനിര്‍മ്മാണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പനമരം പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മറ്റിയുടെ നേത്യത്തത്തില്‍ നടന്ന പോസ്റ്റോഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.ഇസ്മായില്‍.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജാബിര്‍ വരിയില്‍ അദ്യക്ഷത വഹിച്ചു.ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.ഇബ്രാഹിം മാസ്റ്റര്‍ .പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കുനിയന്‍ അസീസ് .ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ. ജാഫര്‍ മാസ്റ്റര്‍ .മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഉവൈസ് എവെട്ടന്. മഞ്ചേരി കുഞ്ഞമ്മദ് . കെ ടി സുബൈര്‍ .എം.എസ് എഫ് ജില്ലാ സെക്രട്ടറി റമീസ് പനമരം പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷബ്നാസ് ചങ്ങാടക്കടവ് .മുജീബ് കീഞ്ഞ് കടവ്, ഷംനാജ് മഞ്ചേരി , അബ്ദുറഹിമാന് വാടോ ച്ചാല്‍,ജാഫര്‍ കുണ്ടാല, ദാവൂദ് കൈതക്കല്‍ സലാം എടപ്പാറ ' റഷീദ് പടയന്മുനീര് നീരട്ടാടി,സാലിം കോവ.മുസ്തഫാ മാനാഞ്ചിറ .ആശിക്ക് എം.കെ മഷ്ഹൂദ് പുറക്ക അയ്യൂബ് മുല്ല. നിസാര്‍ മുതിര, മുജീബ് ഇമിനാണ്ടി, ഹാരിസ് ചക്കിരി, അനീസ് കുന്നുമ്മല്‍ നാസര്കോറോത്ത.ഹാരിസ് പുഴക്കല്‍, മുസ്തഫാ എളമ്പിലായ്, റസാക്ക് എടവലം, ഉനൈസ് കൈതക്കല്‍, അഷ്റഫ് കോണിക്കല്എന്നിവര് ഉപരോധത്തിന് നേത്രത്വം നല്കി പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി പി ലത്തീഫ് സ്വാഗതം പറഞ്ഞു ' നൗഫല്‍ വടകര നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍