ഉണ്ണിമിശിഹായുടെ തിരുനാള്‍ സമാപിച്ചു
പുല്‍പ്പള്ളി:ശിശുമല ഉണ്ണീശോ ദേവാലയത്തില്‍ ഡിസംബര്‍ 24 മുതല്‍ ആരംഭിച്ച ഉണ്ണിമിശിഹായുടെ തിരുനാളിന് ഭക്തി സാന്ദ്രമായ കൊടിയിറക്കം.ഇന്ന് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് ഫാ.പോള്‍ വാഴപ്പള്ളി കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ.ബാബു മുത്തേടത്ത് നേതൃത്വം നല്കി.ഉണ്ണിമിശിഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള കുന്നത്ത് കവലയിലേക്ക് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ മുത്തുക്കുടയും പതാകയും ബൈബിളുമേന്തി ആയിരങ്ങള്‍ പങ്കു ചേര്‍ന്നു.തുടര്‍ന്ന് നേര്‍ച്ചഭക്ഷണത്തോടെ തിരുനാള്‍ സമാപിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍