ഭരണഘടനാ സംരക്ഷണ റാലി നടത്തി
പനമരം:പനമരം യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി നടത്തി.പനമരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും,കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം പ്രദേശത്തിനിന്നും എത്തിചേര്‍ന്ന നിരവധി പേര് അണിനിരന്ന റാലി പനമരം ബസ്റ്റാന്റില്‍ അവസാനിച്ചു.ഭരണഘടന സംരക്ഷിക്കുക, പൗരത്വ ദേതഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു റാലി നടത്തിയത്.റാലിയില്‍ പനമരത്തേയും സമീപത്തേയും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും അണിനിരന്നു.അലി നെല്ലുള്ളതില്‍,പി.എന്‍ സിദ്ദീഖ്,ബെന്നി ചെറിയാന്,അബ്ദുള്ള മണന്തല,ഷൗക്കത്ത് പള്ളിയാല്‍,നിസാര്‍ ചെനക്കല്‍, ഫൈസല്‍ മഞ്ചേരി,ഷൈജല്‍ എം.കെ,ജസീര്‍ കടന്നോളി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍