ആദിവാസി വയോധികനെ കടുവ കൊന്നുതിന്നു
ബത്തേരി:ബത്തേരി വടക്കനാട് ആദിവാസി വയോധികനെ കടുവ കൊന്നു തിന്നു. വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെയാണ് കടുവ ആക്രമിച്ച് കൊന്നു തിന്നത്. ശരീരത്തിന്റെ പകുതിയോളം കടുവ ഭക്ഷിച്ച നിലയിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം വിറക് ശേഖരിക്കാനായി വനത്തിലേക്ക് പോയ ജഡയനെ കാണാത്തതിനാല്‍ ബന്ധുക്കളും, നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വനത്തിനുള്ളിലേക്ക് കടിച്ചു വലിച്ചുകൊണ്ട് പോയ നിലയിലാണ് മൃതദേഹമുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍