OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് വയനാട്ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

  • Ariyippukal
20 Dec 2019

കല്‍പ്പറ്റ:ദേശീയ പൗരത്വ ഭേദഗതി ബില്ല് നിയമമാകുന്നതോടെ കാലങ്ങളായി നമ്മള്‍ സംരക്ഷിച്ച് പോന്ന മതേതരത്വവും ഇല്ലാതാകുമെന്നും, ഭരണപരിചയമില്ലാത്ത മോദി അമിത്ഷാ കൂട്ടുകെട്ടാണ് തുഗ്ലക്ക് മോഡല്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ വെറുപ്പിന്റെയും, വിദ്വേഷത്തിന്റേയും കരിനിഴല്‍ വീഴ്ത്താന്‍ മാത്രമേ ഈ നിയമം കൊണ്ട് സാധിക്കുകയുള്ളൂ വെന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകാ:സമസ്താ:സുഖിനോ ഭവന്തു എന്ന് ഉരുവിടുന്ന ഭാരതീയസംസ്‌കാരത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നടപടിയായിപ്പോയി ദേശീയ പൗരത്വ ബേദഗതി ബില്ല്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹിന്ദു,സിഖ്, ബുദ്ധ, പാസ്സി മുതലായവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടിയില്‍ നിന്ന് മുസ്ലീം വിശേഷിച്ച് അഹമ്മദിയ, രോഹിന്‍ഗ്യന്‍ മുതലായവരെ മാറ്റി നിര്‍ത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും, സാഹോദര്യത്തിന്റെയും മതമായ മുസ്ലീം മതത്തെ അല്‍ഖ്വയ്തയും, ഐ.എസ്സും താലിബാനും ചേര്‍ന്ന് ഭീകരതയുടെ മതമായി ചിത്രീക്കുന്നതില്‍ വലിയ പങ്ക് മേല്‍ പറഞ്ഞവര്‍ വഹിച്ചതുപോലെ ഹിന്ദു മതത്തെ ഒരു തീവ്രമതമാക്കി മാറ്റാനാണ് മോദിഅമിത് ഷാ കൂട്ടുകെട്ട്, ആര്‍.എസ്.എസ്‌നെ കൂട്ടുപിടിച്ച് ശ്രിമിക്കുന്നത് എന്ന് ഇത് വന്‍ വിനാശമാണ് രാജ്യത്ത് നടക്കാന്‍ പോവുന്നത് ആര്‍.എസ്.എസ് ന്റെ അജണ്ടക്കെതിരെ ജനാധിപത്യ മതേതരത്വ ശക്തികള്‍ ഒന്നിച്ചണി നിരന്ന് പോരാടണമെന്നും ശക്തമായി പ്രതികരിച്ച് നമ്മുടെ മതേതരത്വ സംസ്‌ക്കാരം ഊട്ടി ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ ആര്‍.പി ശിവദാസ്, എന്‍.സി കൃഷ്ണകുമാര്‍, സജീവന്‍ മടക്കിമല, ഒ.പി മുഹമ്മദ്കുട്ടി, പി.കെ രാജന്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, നൗഫല്‍ കൈപ്പഞ്ചേരി, ഷീജ സതീഷ്, നന്ദിനി വേണുഗോപാല്‍, ബീന സജി, ഗിരീഷ് കുപ്പാടി, പി.കെ സുകുമാരന്‍, പി.ഗോപി, വി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show