ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
പാടിച്ചിറ:'നല്ല ആരോഗ്യം നല്ല ഭക്ഷണത്തിലൂടെ' എന്ന ആശയവുമായി പാടിച്ചിറ സെബാസ്റ്റ്യന്‍സ് യു.പി സ്ക്കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ഹെഡ്മാസ്റ്റര് കെ.ജി. ജോണ്സണ് നിര്‍വഹിച്ചു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ സ്കൂള്‍ വളപ്പില്‍ തന്നെ ഉത്പ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍ ,പി.ടി.എ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളില്‍ വിഷരഹിത പച്ചക്കറി കൃഷിയുടെ നടീലും പരിപാലനവും നിര്‍വ്വഹിച്ചത്.അധ്യാപകരായ എന്‍.ജെ.ജോഷി, സെലിന് തോമസ്, സ്കൂള്‍ ലീഡര്‍ വിഷ്ണുമായ എം.എസ്,അരുണ്‍ എ.എസ്,അനോള്‍ഡ് ജോസഫ്, അബിന്‍ രാജീവ്, അമല്‍ രാജ്,ആല്ബിന് ബാബു, എയിം ജോസഫ്, അമൃതേഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍