പാടിച്ചിറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും,വിലക്കയറ്റം പിടിച്ചു നിര്‍ത്തുക ,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വിതരണം ചെയ്യുക,പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ഐഎന്‍ടിയുസി മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിച്ചിറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കെപിസിസി അംഗം എന്‍.ഡി അപ്പച്ചന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാന് അധ്യക്ഷത വഹിച്ചു.വര്‍ഗീസ് മുരിയന്‍കാവില്‍,പി.എന്‍ ശിവന് ,ശിവരാമന് പാറകുഴി,ജാന്‍സി ജോസഫ് ,സ്റ്റീഫന്‍ പുകുടിയില്‍,സാബു മങ്ങാട്ട്കുന്നേല്,ബീന കരിമാംകുന്നേല്‍,മണി പാമ്പനാല്‍,തോമസ് പാഴുക്കാല,ജോസഫ് പെരുവേലില്‍,ജോഷികുരിക്കാട്ടില് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍