ഫോട്ടോഗ്രാഫി മേഖലയെ തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: എ.കെ.പി.എ
പുല്‍പ്പള്ളി:ഫോട്ടോഗ്രാഫി മാന്യമായി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിച്ച പതിനായിരത്തോളം വരുന്ന ഫോട്ടോഗ്രാഫര്‍മാരെയും വീഡിയോ ഗ്രാഫര്‍മാരെയും തകര്‍ക്കുന്ന കുത്തക കമ്പനികളേയും അശ്ലീല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുന്ന ഫോട്ടോഗ്രാഫര്മാര്ക്കെതിരായും പ്രതിഫലം പറ്റി ഫോട്ടോയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആള് കേരളാ ഫോട്ടോഗ്രാഫേഴ സ് അസോസിയേഷന് വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ഗ്രെയസ് ഉല്‍ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി.വി രാജു അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എംഎം വിനോദ് കുമാര്‍, എം പ്രശാന്ത്, കെ ടി ബാബു എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി പ്രസിഡണ്ട്:വി.വി രാജു,വൈസ് പ്രസിഡണ്ടുമാരായി:എ സി.തോമസ്, ബാബു ബത്തേരി ,സെക്രട്ടറി:സോമന് വൈത്തിരി,ജോയിന്‍ സെക്രട്ടറിമാരായി: കെ ടി ബാബു, ഷോബിന്‍,ജോയ് ഗ്രെയ്സ്,ട്രഷറര്‍:പി ഐ കുര്യാച്ചന്,സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: ജോയ് ഗ്രെയസ്, അജി കൊളോണിയ എന്നിവരെതിരഞ്ഞെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍