പുല്‍പ്പള്ളി സ്വദേശിയായ യുവാവിനെ കര്‍ണ്ണാടകയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കബനിഗിരി കൃഗന്നൂര്‍ കൊല്ലപ്പറമ്പില്‍ ശിവന് നായരുടെ മകന് രതീഷ് (35)നെയാണ് കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ കടവൂരില്‍ കേളേരി സ്വദേശിയുടെ കൃഷിയിടത്തിലെ തെങ്ങില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ കര്‍ഷകന്റെ ചേന പറിക്കാനായാണ് രതീഷും സഹോദരന്മാരായ സന്തോഷും ജയേഷും ഉള്‍പ്പടെയുള്ളവര്‍ 25 ന് കര്‍ണാടകയിലെത്തിയത്. 26 ന് പുലര്‍ച്ചെ കാണാതായ രതീഷിനെ കൂടെപ്പോയവരും നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളും തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ഉല്ലള്ളി പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൈസൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ:സുകന്യ.മകള്‍:അവന്തിക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍