പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അഴിമതിയുടെ കാവല്ക്കാര്:പി.പി. ആലി
പുല്‍പ്പള്ളി:ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനും ഗ്രാമീണ ജനതയുടെ നിലനില്‍പ്പിനുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മന്മോഹന് സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളില്‍ വന്‍ അഴിമതി നടത്തുന്നതായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പിപി ആലി ആരോപിച്ചു. പുല്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടന്ന പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും പി പി ആലി ആവശ്യപ്പെട്ടു. തൊഴിലുറപ്പിന്റെ നാല്പത് ശതമാനം തുക കേരളം നല്‍കേണ്ടതാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ കേന്ദ്രം പണം നല്‍കാതെ വന്നപ്പോള്‍ സംസ്ഥാന ഗവണ്മെന്റ് തൊഴിലാളികള്‍ക്ക് പണം നല്‍കിയിരുന്നു. എന്നാല്‍ പുല്പള്ളി പഞ്ചായത്തില്‍ തനത് ഫണ്ടില്‍ നിന്ന് ഇടക്കാല ആശ്വാസം അനുവദിക്കാത്തത് പാവപ്പെട്ടന്റെ വിശപ്പ് അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അറിയാത്തതിനാലാണെന്നും തൊഴിലാളികള്‍ക്ക് പകരം കോണ്‍ട്രാക്ടര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്ന് തുക നല്‍കാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറ!ഞ്ഞു.
സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജന സെക്രട്ടറി എന്യു ഉലഹന്നാന്, പിഎന്‍ ശിവന്, റെജി പുളിങ്കുന്നേല്‍, മണി പാമ്പനാല്‍, ജോഷി കുരീക്കാട്ടില്‍, കെഎല്‍ ജോണി, സിപി കുര്യാക്കോസ്, സിജു പൗലോസ് തോട്ടത്തില്‍, മനോജ് ഉതുപ്പാന്, സാബു ഫിലിപ്പ്, സജി റെജി, രജനി ചന്ദ്രന്, റീജ ജഗദേവന്‍, ജിനി തോമസ്, ജയ കുട്ടപ്പന്, ധരണി, പത്മിനി, രജനി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍