മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫ് കരിങ്കൊടി പ്രതിഷേധം
ബത്തേരി:പാമ്പുകടിയേറ്റ് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ രവീന്ദ്രനാഥ് വി.എസ്, സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരെ കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. രാവിലെ കല്‍പ്പറ്റയിലെത്തിയ ഉടനെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.ജില്ലാ പ്രസിഡന്റ് പി പി ഷൈജലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് ഷമീര്‍ ഒടുവില്‍, ഫായിസ് തലക്കല്‍, ഫെബീന്‍ കല്പ്പറ്റഎന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍