വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും സ്ക്കൂള് അധികൃതരും:ബി.ജെ.പി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷഹ് ല ഷെറിന് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും സ്ക്കൂള് അധികൃതരുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ ആരോപിച്ചു.ക്ലാസ് റൂമിലെ ഗര്‍ത്തം ശ്രദ്ധയില്‍പെട്ടിട്ടും അത് അടക്കാതിരുന്നതും ,കുട്ടിക്ക് പാമ്പ് കടിയേറ്റിട്ടും സമയബന്ധിതമായി ആശുപത്രിയില്‍ എത്തിക്കാതിരുന്നതുമാണ് ആ കുരുന്ന് ജീവന് പൊലിയാന്‍ ഇടയാക്കിയത്.വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജില്ലാത്തതും കുട്ടിയുടെ മരണത്തിന് പ്രധാന കാരണമായിട്ടുണ്ട്.അതുകൊണ്ട് തന്നെ സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കിയും സ്കൂള്‍ അധികൃതരെ രണ്ടാം പ്രതിയാക്കിയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും സജി ശങ്കര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍