റോഡരികിലെ കൈവരിയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
പുല്‍പ്പള്ളി:സ്കൂള്‍ കവാടത്തിനോട് ചേര്‍ന്ന റോഡിലെ കൈവരികളില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് ബി.എഡ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആറ് മാസത്തെ അധ്യാപിക പരിശീലനത്തിന് എത്തിയ കല്ലുവയല്‍ സി.കെ.ആര്.എം ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളിലെ പരിശീലനത്തിന് ശേഷം മടങ്ങുമ്പോള്‍ ബത്തേരി പുല്‍പ്പള്ളി റോഡിലെ സ്കൂള്‍ കവാടത്തിനോട് ചേര്‍ന്ന കൈവരികളില്‍ വിവിധകളായ പൂച്ചെടികള്‍ നട്ടത്.സ്കൂളില്‍ പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ പഠിപ്പിച്ച കുട്ടികളുടെ സഹകരണത്തോടെയായിരുന്നു പൂച്ചെടികള്‍ നട്ടത്. നട്ട പൂച്ചെടികള്‍ പരിപാലിക്കുന്നതിനും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ കവാടത്തിന്റെ ഇരുഭാഗത്തുമുള്ള കൈവരികളിലാണ് പൂച്ചെടികള്‍ ചട്ടികള്‍ സഹിതം സ്ഥാപിച്ചത്. നടീലിന്റെ ഉദ്ഘാടനം വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര് സോജന് ജോസഫും, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെറ് സെക്രട്ടറി മനുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ബി എഡ്.കോളേജ് വിദ്യാര്‍ത്ഥികളായ ശരണ്യ വിമലന്, ആതിര പി.എസ്, സുധ വിശ്വനാഥന് ലിന്റ ജോസഫ്, ഹരിത രാധാകൃഷ്ണന്, സുബൈര്‍ സി.പിഎ ന്നി വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ കവാടത്തില്‍ സ്വന്തമായി സമാഹരിച്ച തുക കൊണ്ട് പൂച്ചെടികള്‍ നട്ടത്.ഷിജു, ബിനോയി, ഷൈനി, സുനി, റെജി, സുജോ, എന്നി അധ്യാപകരും ചെടി നടീലിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍