കര്‍ഷക സംഘം വയനാട് ജില്ലാ സമ്മേളനത്തിന് സമാപനം;വെള്ളമുണ്ടയെ ആവേശത്തിലാഴ്ത്തി സമാപന റാലി
വെള്ളമുണ്ട:വയനാട്ടിലെ കര്‍ഷക സംഘത്തിന്റെ കരുത്തറിയിച്ച് കേരള കര്‍ഷകസംഘത്തിന്റെ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. വെള്ളമുണ്ടയില്‍ നടന്ന സമാപന റാലിയില്‍ നൂറ് കണക്കിന് കര്‍ഷകര്‍ അണിനിരന്നു. സമ്മേളന നഗരിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ സംസ്ഥാന സമിതി നേതാക്കളും പുതിയതായി തെരെഞ്ഞെടുത്ത ജില്ലാ ഭാരവാഹികളും അണിനിരന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രകടനത്തിനും പൊതുയോഗത്തിനുമായെത്തിച്ചേര്ന്ന പ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ രണ്ട് നാളുകളിലായി സമ്മേളനത്തിലായിരുന്ന പ്രതിനിധികളും ചെങ്കൊടിയേന്തി പ്രകടനമായി വെള്ളമുണ്ട പട്ടണത്തെ വലം വെച്ച് പൊതുയോഗത്തിനെത്തി.ചുവപ്പണിഞ്ഞ നഗരവീഥികളില്‍ പ്രകടനത്തെ അഭിവാദ്യം ചെയ്യുവാന്‍ ബഹുജനസഞ്ചയവുണ്ടായിരുന്നു.എസ് എഫ് ഐ ,ഡി വൈ എഫ് ഐ, സി ഐ ടി യു ,കെ എസ് കെ ടി യു, എന്‍ജിഒ യൂണിയന്, കെ ജി ഓ യു കെ എസ് കെ ടി യു തുടങ്ങി വര്‍ഗ വിഭജന സംഘടന പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്ത് പ്രകടനത്തോടൊപ്പം ചേര്‍ന്നു.വെള്ളമുണ്ട ടൗണില്‍ ചേര്‍ന്ന പൊതുയോഗം കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു.കെ ശശാങ്കന് അധ്യക്ഷനായി, പി കെ സുരേഷ്, കെ ശശാങ്കന്, കെ റഫീക്, ജസ്റ്റിന് ബേബി, എ ജോണി, പി എ അസീസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍