നിര്‍ധന രോഗികള്‍ക്ക് സഹായ ഹസ്തവുമായി ഹൃദയ പൂര്‍വം എം.സി.എ
പുല്‍പ്പള്ളി: മലങ്കര കാത്തലിക് അസോസിയേഷന് പുല്‍പ്പള്ളി മേഖലയുടെ നേതൃത്വത്തില്‍ രൂപീകൃതമായ 'ഹൃദയ പൂര്‍വം എം.സി.എ' എന്ന നിര്‍ധന സഹായ പദ്ധതിയുടെ ഭാഗമായി നല്കുന്ന ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറി.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെക്കുന്ന പുല്‍പ്പള്ളി പെയ്ന് ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂണിറ്റിനാണ് ധനസഹായം കൈമാറിയത്.റവ.ഫാ.മാത്യു മുണ്ടക്കോടിയില്‍ അച്ചന്റെ കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങിന്റെ പൊതു സമ്മേളനത്തില്‍ വെച്ച് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കാരുണ്യ ട്രസ്റ്റ് പ്രസിഡണ്ട് എന്‍.യു.ഇമ്മാനുവേല്‍ മാസ്റ്റര്‍ക്ക് തുക കൈമാറി.ബത്തേരി രൂപത അധ്യക്ഷന്‍ വന്ദ്യ ജോസഫ് മാര്‍ തോമസ് തിരുമേനി, പുത്തൂര്‍ രൂപത അധ്യക്ഷന്‍ വന്ദ്യ ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് തിരുമേനി, ബത്തേരി രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഫാ.മാത്യു ആറമ്പന്കുടിയില് കോര്‍ എപ്പിസ്കോപ്പ, എം.സി.എ സഭാതല പ്രസിഡണ്ട് വി.പി.മത്തായി, എം.സി.എ രൂപത സെക്രട്ടറി ബ്ലെസ്സന്‍, എം.സി.എ പുല്പള്ളി മേഖല പ്രസിഡണ്ട് അനീഷ് കുഞ്ചുകാട്ടില് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍