ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി വയനാട് ജില്ലാ കണ്വെന്ഷന് നടത്തി
ബത്തേരി:സര്‍ക്കാര്‍ പങ്കാളിത്തമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പരസ്പര ജാമ്യത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ വനിതാ സംരഭകര്‍ക്ക് വായ്പ അനുവദിക്കണമെന്ന് ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി വയനാട് ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.കണ്വെന്ഷന് ബ്യൂട്ടി പാര്‍ലര്‍ ഓണേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് സീനത്ത് ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഗ്രേസി രവി അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.എം. ജയശ്രീ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി റീന ഹരി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ്, എ.പി.പ്രേഷിന്ത് സംസാരിച്ചു.ഷാന്റി പി.പി.സ്വാഗതവും ഷിജി വിനോദ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍