ചരിത്ര വിജയം നേടി മുട്ടില്‍ ഡബ്ല്യു.ഒ.യു.പി എസ്
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തില്‍ മുട്ടില്‍ ഡബ്ല്യു.ഒ.യു.പി എസ് ചരിത്ര വിജയം നേടി.തുടര്‍ച്ചയായി പതിനേഴാം തവണയാണ് സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്.13 ഇനങ്ങളില്‍ 12 എ ഗ്രേഡുകളും,സംഘഗാനം,പ്രസംഗം,സംഭാഷണം,പദ്യം,മോണോ ആക്റ്റ്,വായന,ഖുര്‍ആന്‍ പാരായണം,പദപ്പയറ്റ് ഇനങ്ങള്‍ക്ക് ജില്ലയിലേക്ക് യോഗ്യതയും സ്കൂളിന് ലഭിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച്ഹെഡ്മിസ്ട്രസ് പത്മാവതി വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍