ജില്ലാ ശാസ്ത്രോത്സവം: മീനങ്ങാടിക്ക് ഇരട്ടക്കിരീടം
മീനങ്ങാടി:ആറാട്ടുതറ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ ജേതാക്കളായി.ശാസ്ത്രമേളയില്‍ 40 പോയന്റും,സാമൂഹിക ശാസ്ത്രമേളയില്‍ 35 പോയന്റും നേടി ഇരു മേളകളിലും സ്ക്കൂള്ഓവറോള് ചാമ്പ്യന്‍ ഷിപ്പ് നേടി.ഗണിത ശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവുമുണ്ട്. സംസ്ഥാതല മത്സരത്തിന് 25 പേര് യോഗ്യത നേടി. വിജയികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്ത യോഗം അഭിനന്ദിച്ചു.പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.ഡോ.ബാവ കെ.പാലുകുന്ന്, ടി.ജി സജി, ബി.ബിനേഷ്, ഇ.രജിത്ത്, പി.ടി.ജോസ്, എസ്.സ്മിത, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീന്‍, സിന്ധു സാലു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍