വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേള ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍..!
മാനന്തവാടി:വയനാട് ജില്ലാ ശാസ്ത്രമേളയിലെ ഗണിതശാസ്ത്ര മേളയുടെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 79 പോയിന്റുമായി നിര്‍മ്മല ഹൈസ്കൂള്‍ തരിയോട് ചാമ്പ്യന്മാരായി. 66 പോയിന്റുമായി ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളും 35 പോയിന്റുമായി നടവയല്‍ സെന്റ്.തോമസ് ഹൈസ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 76 പോയിന്റുമായി പിണങ്ങോട് ഡബ്ല്യു.ഓ.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി.74 പോയിന്റുകളുമായി എസ്.എച്ച്.എസ്.എസ് ദ്വാരക രണ്ടാം സ്ഥാനം നേടി.62 പോയിന്റുമായി ജി.എച്ച്.എസ് എസ് മീനങ്ങാടി മൂന്നാം സ്ഥാനം നേടി.പ്രവൃത്തി പരിചയമേളയുടെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 98 പോയിന്റുകളുമായി നിര്‍മ്മല ഹൈസ്കൂള്‍ തരിയോട് ചാമ്പ്യന്മാരായി.ഫാ.ജി.കെ.എം.എച്ച്.എസ്. കണിയാരം, അസംപ്ഷന്‍ എച്ച് എസ് ബത്തേരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 100 പോയിന്റുകളുമായി മുള്ളന്‍കൊല്ലി സെന്റ്.മേരീസ് എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. എസ്.എന്‍.എച്ച്.എസ്.എസ് പൂതാടി രണ്ടാംസ്ഥാനവും ജി.വി.എച്ച്.എസ്.എസ് മാനന്തവാടി മൂന്നാം സ്ഥാനവും നേടി.
കൂടുതല്‍ വിവരങ്ങള്‍ ലിങ്ക് സന്ദര്‍ശിക്കുക:
http://schoolsasthrolsavam.in/dist
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍