യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ബത്തേരി:മാര്‍ക്ക് ദാനത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കമായി തീര്‍ന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകര്‍ക്കുകയും രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം വഹിക്കുകയും ചെയ്യുന്ന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കുകയും ചെയ്ത മന്ത്രി കെ.ടി ജലീല്‍ മാന്യതയുണ്ടെക്കില് മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍., അമല്‍ജോയി, ഷഫീഖ്, സന്തോഷ്, റിനു ജോണ്‍, നിഖില്‍ തോമസ്, സിജു പൗലോസ്, യൂനസലി, ജിനു, അനീഷ്, എല്‍ദോസ് , ലയണല്‍ മാത്യൂ, ജിത്തു ജിതിന് തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍