സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം; പൂമല സെന്റ് റോസല്ലോസ് സ്പെഷ്യല്‍ സ്കൂളിന് മികച്ച നേട്ടം
പൂമല:പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ വയനാടിന്റെ പൊന്നോമനകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു .ഭാവ ചലനങ്ങളിലൂടെ, താളലയങ്ങളിലൂടെ തങ്ങളുടെ നിശബ്ദതയെ ശബ്ദമാക്കി സമൂഹത്തിന്റെ ശ്രദ്ധ മുഴുവനും തങ്ങളിലേക്ക് ആവാഹിച്ചു കൊണ്ട് ബധിര വിഭാഗം കുട്ടികള്‍ അരങ്ങുണര്ത്തിക്കൊണ്ടിരിക്കുന്നു.രണ്ടു ദിവസങ്ങളിലായി നടന്ന നാടോടി നൃത്തം, ഒപ്പന, മൈമിംഗ്, മോണോ ആക്ട്, കവിത, ദേശീയഗാനം എന്നീ മത്സരങ്ങളുടെ ഫലങ്ങള്‍ വന്നപ്പോള്‍ സുല്‍ത്താന്‍ ബത്തേരി പൂമല സെന്റ് റോസ്സല്ലോസ് സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൈവരിച്ചു. ഹൈസ്കൂള്‍ വിഭാഗം ഒപ്പന, ഹയര്‍ സെക്കണ്ടറി വിഭാഗം മൈമിംഗ് എന്നിവയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗം മൈമിംഗ് മോണോ ആക്ട് എന്നിവക്ക് എ ഗ്രേഡോടെ രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.ദേശീയ ഗാനം ,കവിത, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി എ ഗ്രേഡും കരസ്ഥമാക്കി. എല്ലാ മേഖലകളിലും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന റോസ്സല്ലോസിന്റെ ചുണക്കുട്ടികള്‍ കലോത്സവ നഗരിയിലും ശ്രദ്ധാകേന്ദ്രമാവുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍