ആഗോള കൈകഴുകല്‍ ദിനം; ചിത്രഗിരി സ്കൂളില്‍ കൈകഴുകല്‍ പരിശീലനം നടത്തി
വടുവഞ്ചാല്‍: കൈകഴുകല്‍ ശീലം പ്രചരിപ്പിക്കുന്നതിനായി വിവിധ അന്താരാഷ്ട്ര സംഘടനകള്‍ ഒക്ടോബര്‍ 15 ന് ആചരിക്കുന്ന ആഗോള കൈകഴുകല്‍ ദിനത്തില്‍ ചിത്രഗിരി ഗവ.പ്രൈമറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈ കഴുകല്‍ പരിശീലനം സംഘടിപ്പിച്ചു. മനസ്സും ശരീരവും ആരോഗ്യമുള്ളതാകാന്‍ ശുചിത്വം അനിവാര്യമാണെന്നും ശരിയായ വിധത്തില്‍ കൈകഴുകുന്നതിലൂടെ രോഗങ്ങളില്‍ നിന്നും രക്ഷനേടാമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു പരിശീലനം.നല്ല ശീലങ്ങള്‍ അഭ്യസിപ്പിക്കുന്ന റോബോര്‍ട്ടായ പെപെയെ അനുസ്മരിച്ചു. കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ അമൃത ഇന്‍സ്റ്റിറ്റിയീട്ടിലെ ഗവേഷണ വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചിത്രഗിരി സ്കൂളില്‍ സ്ഥാപിച്ച കൊച്ചു റോബാര്ട്ടാണ് പെപെ. കുറച്ചു നാളുകള്‍ കൊണ്ടു തന്നെ തങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയ റോബോട്ട് പഠിപ്പിച്ച ആരോഗ്യകരമായ കൈകഴുകല്‍ രീതി കുട്ടികള്‍ ഇപ്പോഴും തുടര്‍ന്ന് വരുന്നു. ഒരു വര്‍ഷം മുമ്പ് പെപെ പരിശീലിപ്പിച്ച അതേ മാതൃക ഈ വര്‍ഷം പുതുതായി വന്ന കുട്ടികള്‍ക്കു മുന്നില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി സ്വഫ അവതരിപ്പിച്ചത് കൗതുകമുണര്‍ത്തി. പെപെയുടെ ചിത്രത്തോട് കൂടിയ കൈകഴുകല്‍ ഘട്ടങ്ങള്‍ അടയാളപ്പെടുത്തിയ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചുത് നല്ല ശീലങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലായി.മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മദിനം രാജ്യവ്യാപകമായി വിദ്യാര്‍ഥി ദിനമായി ആചരിക്കുമ്പോള്‍, സ്കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ കൃതികളും മഹദ് വചനങ്ങളും പരിചയപ്പെടുത്തി. ജീവ ചരിത്രവും കൈവരിച്ച നേട്ടങ്ങളും അനുസ്മരിച്ചത് കുട്ടികള്‍ക്ക് പ്രചോദനമായി.സ്കൂള്‍ പ്രധാനാധ്യാപിക ഉഷ.പി.ആര്, അധ്യാപകരായ സി.അബ്ദുറഹ്മാന്, സുജിത്.ഒ.പി, അമലു.പി.കെ. അല്‍ഫോണ്‍സ ലിയ, സന്ധ്യ.എ.എസ്, സിനി എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍