പ്രധാനമന്ത്രിക്ക് 5000ല്‍ പരം കത്തുകളയച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
പയ്യമ്പള്ളി:ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്കഅറിയിച്ചുകൊണ്ട് മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പടെ കലാകാരന്മാര്ക്കും, ചരിത്രകാരന്മാര്ക്കും എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലും പ്രധാനമന്ത്രിക്ക് കത്തയച്ചുകൊണ്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ജില്ലയിലെ 50 മേഖലാ കേന്ദ്രങ്ങളിലായി 5000 ല്‍ പരം കത്തുകളാണ് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് അയച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പയ്യമ്പള്ളിയില്‍ ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി ജിതിന് കെ.ആര് നിര്‍വഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിക്ക് ബ്ലോക്ക്,ജില്ലാ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍